ദോഹ: രാജ്യത്ത് മധുരപാനീയങ്ങൾക്കുമേൽ ഏർപ്പെടുത്തിയിട്ടുള്ള പ്രത്യേക നികുതി (Selective Tax) കണക്കാക്കുന്നതിൽ മാറ്റം വരുത്തിക്കൊണ്ടുള്ള പുതിയ നിയമം ജൂലൈ ആറ് മുതൽ നിലവിൽ വരും. പാനീയങ്ങളിൽ അടങ്ങിയിരിക്കുന്ന പഞ്ചസാരയുടെ അളവ് അടിസ്ഥാനമാക്കിയായിരിക്കും ഇനി മുതൽ നികുതി ഈടാക്കുകയെന്ന് ജനറൽ ടാക്സ് അതോറിറ്റി അറിയിച്ചു.
നികുതി കണക്കാക്കുന്ന രീതി:
ഓരോ 100 മില്ലി ലിറ്റർ പാനീയത്തിലും അടങ്ങിയിരിക്കുന്ന പഞ്ചസാരയുടെ ഗ്രാം കണക്കാക്കിയാണ് നികുതി നിശ്ചയിക്കുന്നത്. ......
ദോഹ: രാജ്യത്തെ വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്തുന്നതിനും കൂടുതൽ അവസരങ്ങൾ ഒരുക്കുന്നതിനുമായി അടുത്ത അധ്യയന വർഷം മുതൽ പുതിയ സ്വകാര്യ സ്കൂളുകൾ പ്രവർത്തനമാരംഭിക്കുന്നു. വിദ്യാഭ്യാസ-ഉന്നതവിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിലുള്ള പ്രൈവറ്റ് സ്കൂൾ ലൈസൻസിംഗ് ഡിപ്പാർട്ട്മെന്റ് പുതിയ വിദ്യാഭ്യാസ പദ്ധതികൾക്കായുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കിവരികയാണെന്ന് അറിയിച്ചു.വിവിധ രാജ്യങ്ങളിൽ നിന്നുള്ള മികച്ച വിദ്യാഭ്യാസ മാതൃകകൾ ഖത്തറിലേക്ക് എത്തിക്കുന്നതിലൂടെ രക്ഷിതാക്കൾക്കും വിദ്യാർത്ഥികൾക്കും കൂടുതൽ തെരഞ്ഞെടുപ്പുകൾ ലഭ്യമാക്കുകയാണ് ലക്ഷ്യം.രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പുതിയ സ്കൂളുകൾ വരുന്നതോടെ സ്വകാര്യ വിദ്യാഭ്യാസ മേഖലയിലെ സീറ്റുകളുടെ എണ്ണം വർദ്ധിപ്പിക്കാനും തിരക്ക് കുറയ്ക്കാനും സാധിക്കും.പുതിയ സ്കൂളുകളുടെ സ്ഥാനങ്ങൾ (Locations), ഓരോ സ്കൂളിലെയും പ്രവേശന ശേഷി (Capacity), അംഗീകൃത സിലബസുകൾ, ട്യൂഷൻ ഫീസ്, അഡ്മിഷൻ നടപടിക്രമങ്ങൾ എന്നിവ സംബന്ധിച്ച സമഗ്രമായ വിവരങ്ങൾ വരും ദിവസങ്ങളിൽ മന്ത്രാലയം ഔദ്യോഗികമായി പുറത്തുവിടും. ......
ദോഹ: ഇന്ത്യൻ എംബസിക്ക് കീഴിലുള്ള അനുബന്ധ സംഘടനയായ കർണാടക സംഘ ഖത്തർ (KSQ), 'കായകവേ കൈലാസ' (ജോലിയാണ് ആരാധന) എന്ന സന്ദേശമുയർത്തി വിപുലമായ രീതിയിൽ തൊഴിലാളി ദിനം ആഘോഷിച്ചു. മൻസൂറയിലെ പേളിംഗ് സ്പോർട്സ് അക്കാദമിയിൽ നടന്ന ചടങ്ങിൽ നൂറുകണക്കിന് തൊഴിലാളികളും കമ്മ്യൂണിറ്റി നേതാക്കളും പങ്കെടുത്തു.കർണാടക സംഘത്തിന്റെ പുതിയ മാനേജ്മെന്റ് കമ്മിറ്റി (2026–2028) അധികാരമേറ്റ ശേഷമുള്ള ആദ്യത്തെ പ്രധാന പരിപാടിയായിരുന്നു ഇത്. ......
തിരുവനന്തപുരം: തിരഞ്ഞെടുപ്പ് ഫലം യുഡിഎഫിന് അനുകൂലമായാൽ സർക്കാർ രൂപീകരണ നടപടികൾ അതിവേഗം തുടങ്ങാനൊരുങ്ങി കോൺഗ്രസ് ഹൈക്കമാൻഡ്. ഫലപ്രഖ്യാപനത്തിന് പിന്നാലെ തന്നെ എഐസിസി നിയോഗിച്ച നിരീക്ഷക സംഘം കേരളത്തിലെത്തി നിയുക്ത എംഎൽഎമാരുമായി കൂടിക്കാഴ്ച നടത്തുമെന്നാണ് വിവരം. ......
ഖത്തർ ICF ദോഹാ റീജിയൻ .ഹമദ് മെഡിക്കൽ കോർപ്പറേഷൻ.ബ്ലഡ് ഡോണേഷൻ സെന്ററുമായി സംഘടിപ്പിച്ച രക്തധാന ക്യാമ്പ് * ദോഹാ റീജിയൻ സോഷ്യൽ വെൽവെൽഫയർ. പ്രസിഡണ്ട് കെ.വി മുഹമ്മദ്മുസ്ലിയാരുടെ അദ്ധ്യക്ഷതയിൽ *ICC ജനറൽസിക്രട്ടറി എബ്രഹാം സാർ ഉത്ഘാനം ചൈതു വേദിയിൽ ICF IC ഡെപ്യൂട്ടി പ്രസിഡണ്ട് .പറവണ്ണ ഉസ്താദ്.ഖത്തർ നാഷണൽ ICF ജനറൽസിക്രട്ടറി മുഹമ്മദ് ഷാ ആയഞ്ചേരി.ICF .നാഷണൽസോഷ്യൽ വെൽഫയർ പ്രസിഡണ്ട് ജമാൽഅസ്ഹരി.ദോഹറീജിയൻ പ്രസിഡണ്ട് യഅ്ഖൂബ് സഖാഫി ദോഹാസോൺ RSC ചെയർമാൻ ബുഖാരി. എന്നിവർ ആശംസകൾ നേർന്നു
സ്വാഗത സംഗംകൺവീനർ മജീദ് മുക്കം സ്വാഗതവും സുഹൈൽ R.Kനന്ദിയുംപറഞ്ഞു. ......
മേടം (അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം): കാര്യങ്ങൾ പ്രതീക്ഷിച്ചതുപോലെ മുന്നോട്ട് പോകാൻ തടസ്സങ്ങൾ നേരിടാൻ സാധ്യതയുണ്ട്. പല കാര്യങ്ങളിലും വൈകല്യവും നിരാശയും അനുഭവപ്പെടാം. ......
നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലം അറിയാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ, പ്രവാസി മലയാളിയായ അഹമ്മദ് പറമ്പത്തിന്റെ പ്രവചനമാണ് രാഷ്ട്രീയ ചർച്ചകളിൽ ഇടംപിടിക്കുന്നത്. കഴിഞ്ഞ നാല് പതിറ്റാണ്ടായി തിരഞ്ഞെടുപ്പ് ഫലങ്ങളിൽ കൃത്യത പുലർത്തിയതായി ശ്രദ്ധിക്കപ്പെട്ട അഹമ്മദ് ഇത്തവണ യുഡിഎഫിനാണ് മുന്നേറ്റമെന്ന വിലയിരുത്തലാണ് മുന്നോട്ടുവയ്ക്കുന്നത്.
അഹമ്മദിന്റെ കണക്കുപ്രകാരം യുഡിഎഫ് 76 സീറ്റുകൾ നേടി ഭരണത്തിലെത്തും. ......
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് ഫലമറിയാൻ രാഷ്ട്രീയ പാർട്ടി നേതാക്കളും സജ്ജം. തെരഞ്ഞെടുപ്പ് ഫലമറിയാൻ കെപിസിസി ആസ്ഥാനമായ ഇന്ദിരാഭാവനിൽ വിപുലമായ സജ്ജീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്. ......
ഡച്ച് രാജകുമാരിമാർക്കുനേരേ വധശ്രമമെന്ന് വെളിപ്പെടുത്തൽ. നെതർലൻഡ്സ് അധികൃതരാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.......
ആലപ്പുഴ: സംസ്ഥാനത്ത് എൽഡിഎഫ് വീണ്ടും അധികാരത്തിലെത്തുമെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ചെറിയ ഭൂരിപക്ഷത്തിലായാലും എൽഡിഎഫ് അധികാരത്തിലെത്തുമെന്നായിരുന്നു വെള്ളാപ്പള്ളിയുടെ പ്രതികരണം. ......